ad
Deshabhimani

"സതീശൻ എന്നല്ല വിളിക്കേണ്ടത്"; മാധ്യമപ്രവർത്തകനെതിരെ ആക്രോശവും ഭീഷണിയും

Abhilash Mohanan V D Satheesan

അഭിലാഷ് മോഹനന്‍, വി ഡി സതീശന്‍

വെബ് ഡെസ്ക്

Published on May 16, 2026, 08:28 PM | 1 min read

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെതിരെ ആക്രോശവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ അനുയായികൾ. മാതൃഭൂമി ചാനലിലെ മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനനെതിരെയാണ് സൈബർ ആക്രമണം നടക്കുന്നത്.


സതീശനെ, മുഖ്യമന്ത്രി വി ഡി സതീശൻ എന്ന് അഭിലാഷ് അഭിസംബോധന ചെയ്തില്ലെന്ന് ആരോപിച്ചാണ് അധിക്ഷേപവും ആക്രോശവും. മുഖ്യമന്ത്രി വി ഡി സതീശൻ എന്ന് വിളിച്ചില്ലെങ്കിൽ വിളിപ്പിക്കുമെന്ന് ഭീഷണിയുമുണ്ട്.


"സതീശൻ എന്ന് വിളിക്കാൻ തന്റെ ചേട്ടൻ ഒന്നും അല്ലല്ലോ. അതുകൊണ്ട് മാന്യമായി മുഖ്യമന്ത്രി വി ഡി സതീശൻ എന്ന് വിളിച്ചു തുടങ്ങിയാൽ നല്ലത് ഇല്ലെങ്കിൽ വിളിപ്പിക്കും"- സതീശൻ പക്ഷക്കാരനായ കോൺ​ഗ്രസ് സൈബർ പ്രവർത്തകൻ ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയത് ഇങ്ങനെയാണ്.


Cyber Attack against Abhilash Mohananമാധ്യമപ്രവർത്തകനെതിരെ ഭീഷണിമുഴക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ്


സത്യപ്രതിജ്ഞ ചെയ്യും മുൻപേ തന്റെ സോഷ്യൽമീഡിയ പേജുകളിൽ സതീശൻ ചീഫ് മിനിസ്റ്റർ ഓഫ് കേരള എന്ന വിശേഷണം ചേർത്തിട്ടുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home