ad
Deshabhimani

സമാനതകളില്ലാത്ത സംഭവം; രാഹുൽ രാജിവെക്കണം, അനുസരിച്ചില്ലെങ്കിൽ പുറത്താക്കണമെന്ന് ജോസഫ് വാഴയ്ക്കൻ

Joseph vazhackan against Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ, ജോസഫ് വാഴയ്ക്കൻ

വെബ് ഡെസ്ക്

Published on Aug 24, 2025, 12:18 PM | 1 min read

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. പാർടി ഈ വിഴുപ്പൊന്നും ചുമക്കേണ്ടതില്ല. കേട്ട വാർത്തകൾ ഞെട്ടിക്കുന്നതാണ്. സമാനതകളില്ലാത്ത സംഭവമാണിത്. രാഹുൽ രാജിവെക്കാൻ നിർദേശിക്കണം, അനുസരിക്കുന്നില്ലെങ്കിൽ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കണമെന്നും വാഴയ്ക്കൻ മാധ്യമങ്ങളോട് പ്രതികരിച്ചു.


അടുത്തനാളുകളിലാണ് താൻ വിഷയം അറിഞ്ഞത്. ​ഗൗരവമുള്ള വിഷയമാണ് ഉയരുന്നത്. രാഹുൽ പാർടിയെ വല്ലാതെ പ്രതിസന്ധിയിലാക്കി. വ്യക്തികൾ ചെയ്തിട്ടുള്ള തെറ്റാണ്. ധാർമിക ബോധം ഉണ്ടെങ്കിൽ രാഹുൽ സ്വയം ഒഴിയണമെന്നും വാഴയ്ക്കൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home