ad
Deshabhimani

ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു

literary award
വെബ് ഡെസ്ക്

Published on Sep 08, 2025, 12:11 PM | 1 min read

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. സർ​ഗാത്മകത സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുംമാണ് അവാർഡ്.


സർ​ഗാത്മകത സാഹിത്യത്തിന് ഡോ. ടി കെ അനിൽകുമാർ (ഗവ. ഗേൾസ് എച്ച്എസ്എസ്, തലശ്ശേരി, കണ്ണൂർ) അർഹനായി. മൊയാരം 1948 പുസ്തകത്തിനാണ് പുരസ്കാരം. വൈജ്ഞാനിക സാഹിത്യ പുസ്കാരം പ്രകാശൻ കരിവള്ളൂരിനാണ് (ഗവ. യുപിഎസ്, കോട്ടിക്കുളം, കാസർകോട്). സിനിമാക്കഥയ്ക്കാണ് പുസ്കാരം. സുധ തെക്കേമഠത്തിനാണ് (ജിജെഎച്ച്എസ്എസ്, നടുവട്ടം, പാലക്കാട്) ബാലസാഹിത്യ പുസ്കാരം. സ്വോഡ് ഹണ്ടർ പുസ്തകത്തിനാണ് പുസ്കാരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home