ad
Deshabhimani

ജോസഫ് ​ഗ്രൂപ്പിന്റേത് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ; കേരള കോൺ​ഗ്രസിനെ കണ്ട് ആരും വെള്ളംകോരാൻ വരേണ്ട: ജോസ് കെ മാണി

Jose K Mani

ജോസ് കെ മാണി

വെബ് ഡെസ്ക്

Published on Dec 16, 2025, 12:39 PM | 1 min read

തിരുവനന്തപുരം: ഇടതുപക്ഷത്തിനൊപ്പം കേരള കോൺ​ഗ്രസ് (എം) അടിയുറച്ചുനിൽക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ ഉൾപ്പെടെ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ല. പാലാ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞകൊല്ലം 10 സീറ്റുകൾ കേരള കോൺ​ഗ്രസ് (എം) വിജയിച്ചത്. ഇത്തവണയും അത്രയും സീറ്റുകളിൽ വിജയിച്ചു. പാലാ നിയമസഭാ മണ്ഡലത്തിൽ 2198 വോട്ടിന്റെ ലീഡ് എൽഡിഎഫിനുണ്ട്. ജോസഫ് ​ഗ്രൂപ്പ് വീമ്പടിക്കുന്ന തൊടുപുഴയിൽ മുനിസിപ്പാലിറ്റിയിൽ വിജയിച്ചത് രണ്ട് സീറ്റിൽ മാത്രമാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.


1980ൽ തൊടുപുഴ മുനിസിപ്പാലിറ്റി രൂപീകൃതമായശേഷം ഒരിക്കൽപോലും ജോസഫ് ​ഗ്രൂപ്പ് ചെയർമാനായി വന്നിട്ടില്ല. പക്ഷേ കേരള കോൺ​ഗ്രസ് (എം) മൂന്ന് തവണ ചെയർമാൻ സ്ഥാനം വഹിച്ചു. രണ്ടില കരിഞ്ഞുപോയി എന്നൊക്കെയുള്ളത് ചിലരുടെ വ്യാമോഹം മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ​ഗ്രൂപ്പിന്. കേരള കോൺ​ഗ്രസിനെ കണ്ട് ആരും വെള്ളംകോരാൻ വരേണ്ടതില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി കേരള കോൺ​ഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. പാലാ നിയമസഭാ മണ്ഡലത്തിൽ നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണുള്ളത്. ഇതിൽ മൂന്നിലും കഴിഞ്ഞതവണയും ഇത്തവണയും എൽഡിഎഫ് വിജയിച്ചു. തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ സ്വീകരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home