ad
Deshabhimani

കേന്ദ്രം കടൽമണൽ ഖനനം 
ഉപേക്ഷിക്കണം : ജോസ്‌ കെ മാണി

jose k mani
വെബ് ഡെസ്ക്

Published on Mar 29, 2025, 12:00 AM | 1 min read


ന്യൂഡൽഹി : മത്സ്യത്തൊഴിലാളികളുടെ തീരദേശവാസത്തെയും ഉപജീവനമാർഗ്ഗത്തെയും പ്രതികൂലമായി ബാധിക്കുന്ന കടൽമണൽ ഖനന പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.


മത്സ്യത്തൊഴിലാളികൾക്ക് കടലിൽ അവകാശം ഉറപ്പാക്കുന്ന നിയമനിർമ്മാണത്തിന് കേന്ദ്രം തയ്യാറാകണമെന്ന്‌ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ എം സംഘടിപ്പിച്ച പാർലമെന്റ്‌ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്‌ത്‌ ജോസ്‌ കെ മാണി പറഞ്ഞു. തീരദേശ മത്സ്യത്തൊഴിലാളികൾക്ക് മരണവാറണ്ടാവുകയാണ് കടൽ മണൽ ഖനന പദ്ധതി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകും. എൽഡിഎഫ് സർക്കാരിന് കഴിയുന്ന എല്ലാ മാർഗങ്ങളിലൂടെയും കടൽ മണൽ ഖനന പദ്ധതിയെ ചെറുക്കും–- ജോസ് കെ മാണി പറഞ്ഞു.


മത്സ്യത്തൊഴിലാളി കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റ്‌ ജോസി പി തോമസ്‌ അധ്യക്ഷനായി. കേരള കോൺഗ്രസ് എം വൈസ്ചെയർമാൻ തോമസ് ചാഴികാടൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, ജോണി നെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home