ad
Deshabhimani

'സവിശേഷ- കാർണിവൽ ഓഫ് ദി ഡിഫറന്റ്’: ഭിന്നശേഷി തൊഴിൽ അന്വേഷകർക്കായി തൊഴിൽമേള

savisesha differently abled fest
വെബ് ഡെസ്ക്

Published on Jan 08, 2026, 01:42 PM | 1 min read

തിരുവനന്തപുരം : ഭിന്നശേഷി പ്രതിഭകളുടെ സംസ്ഥാനതല സർഗോത്സവമായ 'സവിശേഷ- കാർണിവൽ ഓഫ് ദി ഡിഫറന്റി’ന്റെ ഭാഗമായി ഭിന്നശേഷി തൊഴിൽ അന്വേഷകർക്കായി തൊഴിൽമേള ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന കാർണിവലിൻ്റെ ഭാഗമായി 20ന് വഴുതക്കാട് സർക്കാർ വനിതാ കോളേജിലാണ് ജോബ് ഫെസ്റ്റ്. 


ജനുവരി 20ന് രാവിലെ ഒമ്പതു മുതൽ അഞ്ചു മണിവരെയാണ് തൊഴിൽ മേള. സംസ്ഥാനത്തെ വിവിധ തൊഴിൽദായകർ മേളയുടെ ഭാഗമാകും. സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കിയാണ് ഭിന്നശേഷിക്കാരായ തൊഴിൽ അന്വേഷകർക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നത്. 


തൊഴിൽ- നെപുണ്യ വകുപ്പ്, കേരള നോളജ് എക്കണോമി മിഷൻ, വിജ്ഞാന കേരളം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെയും സർക്കാർ ഇതര സംരംഭകരുടെയും സഹകരണത്തോടുകൂടിയാണ് തൊഴിൽ മേള. രജിസ്ട്രേഷന് sjd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസർ വഴിയും രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക്  0471- 2306040 എന്ന നമ്പറിൽ വിളിക്കാം. സംസ്ഥാനതലത്തിൽ ഒരുക്കുന്ന തൊഴിൽമേളയിൽ പരമാവധി ഭിന്നശേഷിക്കാർക്ക് അവരുടെ നൈപുണ്യക്ഷമത അനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കലാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home