print edition ജമാഅത്തെയുമായി കൂട്ടുകൂടുന്നവർ ചിന്തിക്കണം: ജിഫ്രി തങ്ങൾ

കോഴിക്കോട്
ജമാഅത്തെ ഇസ്ലാമിയുമായി സഖ്യംചേരുന്നവർ ചിന്തിക്കണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളോട് എന്നും ശക്തമായ എതിർപ്പുണ്ട്. ഇത്തരം വ്യതിയാനങ്ങളെ എതിർത്ത പാരമ്പര്യമാണുള്ളത്. യുഡിഎഫ്– ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെക്കുറിച്ച് സമസ്‌തയല്ല പ്രതികരിക്കേണ്ടതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായി ആരെങ്കിലും സഖ്യത്തിലാവുന്നുണ്ടെങ്കിൽ അവരാണ് ആ സംഘടന കൂട്ടുകൂടാൻ പറ്റുന്നവരാണോയെന്ന് ചിന്തിക്കേണ്ടത്. രാഷ്‌ട്രീയം ഞങ്ങളുടെ മേഖലയല്ല. എന്നാൽ, രാജ്യത്തിന്റെ പൊതുസ്വഭാവത്തിനെതിരായി വന്നാൽ എതിർക്കും –അദ്ദേഹം പറഞ്ഞു.










0 comments