print edition ‘ജവാന്’ മുൻഗണന; കേരളത്തിന് നോട്ടീസ്

ന്യൂഡൽഹി: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (കെഎസ്ബിസി) പുറത്തിറക്കുന്ന ജവാൻ റമ്മിന് സർക്കാർ മുൻഗണന നൽകുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) കെഎസ്ബിസിക്കെതിരായ പരാതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് മദ്യവ്യവസായികളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരുടെ ബെഞ്ച്, ജവാൻ ഉൽപ്പാദിപ്പിക്കുന്ന ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ എന്നിവയ്‌ക്ക് നോട്ടീസയച്ചു.
മദ്യവിൽപ്പനയിൽ കെഎസ്ബിസിക്കുള്ള അപ്രമാദിത്വം ദുരുപയോഗം ചെയ്യുന്നുവെന്നാണ് മദ്യവ്യവസായികളുടെ സംഘടനയുടെ പ്രധാന ആരോപണം. സർക്കാർ നിലപാടുകൾ സ്വകാര്യ മദ്യവ്യവസായത്തെ ബാധിച്ചുവെന്നതിന് തെളിവ് ഹാജരാക്കാൻ കഴിയാത്തതിനാൽ കോംപറ്റീഷൻ കമീഷനും എൻസിഎൽഎടിയും വ്യവസായികളുടെ പരാതി നേരത്തെ തള്ളിയിരുന്നു.










0 comments