ad
Deshabhimani

print edition മൃദംഗപഠനം ജപ്പാനിൽ 
അരങ്ങേറ്റം കാലടിയിൽ

Kaladi.jpg

മൃദംഗ അധ്യാപകൻ കോയച്ചി തകെഹരയോടൊപ്പം അലൻ ജോബി

വെബ് ഡെസ്ക്

Published on Jul 20, 2026, 12:33 AM | 1 min read

കാലടി: ജപ്പാൻ സ്വദേശിയുടെ ശിക്ഷണത്തിൽ മൃദംഗം അഭ്യസിച്ച കാലടി മാണിക്യമംഗലം സ്വദേശി അലൻ ജോബിക്ക് കാലടിയിൽ അരങ്ങേറ്റം. ജപ്പാൻ സ്വദേശി കോയിച്ചി തകെഹരയാണ് അലന്റെ അധ്യാപകൻ. അലൻ ടോക്കിയോയിലെ "വിനായക്റാം സ്കൂൾ ഓഫ് സൗത്ത് ഇന്ത്യൻ പെർകഷനിൽ' കഴിഞ്ഞ അഞ്ചുവർഷമായി തകെഹരയ്ക്ക് കീഴിലാണ് മൃദംഗം പഠിക്കുന്നത്.


ചെന്നൈയിൽ 10 വർഷം താമസിച്ച് പ്രശസ്ത മൃദംഗവിദ്വാൻ ടി എച്ച് വിക്കു വിനായക്റാമിൽനിന്ന് മൃദംഗം അഭ്യസിച്ച തകെഹര 2016ലാണ് ടോക്കിയോയിൽ അധ്യാപനം ആരംഭിച്ചത്.


മാണികമംഗലം ടോക്കിയോയിലെ സയന്റ് ലിമിറ്റഡ് ഐടി കമ്പനിയുടെ മാനേജരുമായ ജോബി ജോസഫ് വടക്കുംചേരിയുടെയും രശ്മിയുടെയും മകനായ അലൻ ടോക്കിയോ സെന്റ് മേരീസ് ഇന്റർനാഷണൽ സ്കൂളിൽ 11–-ാം ക്ലാസ് വിദ്യാർഥിയാണ്‌.


കഴിഞ്ഞ 20 വർഷമായി ഈ കുടുംബം ജപ്പാനിലാണ് താമസം. അലന്റെ അമ്മ രശ്മി ജോബി ടോക്കിയോയിൽ ഭ്രമരി സ്കൂൾ ഓഫ് ഡാൻസ്' എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്. അലന്റെ അരങ്ങേറ്റത്തിനുശേഷം 23ന് ഗുരു തകെഹര ജപ്പാനിലേക്ക് മടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home