ad
Deshabhimani

print edition ജൻ ആക്രോശ്‌ റാലി 24ന്‌ ഡൽഹിയിൽ; പതിനായിരങ്ങൾ പങ്കെടുക്കും

jan akrosh rally
വെബ് ഡെസ്ക്

Published on Mar 22, 2026, 04:01 AM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം 24ന്‌ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ജൻ ആക്രോശ്‌ റാലിയിൽ പതിനായിരങ്ങൾ പങ്കെടുക്കും. രാംലീല മൈതാനിയാണ്‌ വേദി. റാലിയിൽ പങ്കെടുക്കുന്നതിനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹിയിലെത്തി തുടങ്ങി. രാവിലെ സാംസ്‌കാരിക പരിപാടികളോടെയാണ്‌ തുടക്കം.

ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. തെരുവ്‌ നാടകങ്ങളും അരങ്ങേറും. ഡൽഹി സംസ്ഥാന കമ്മിറ്റി രണ്ട്‌ ജാഥകൾ സംഘടിപ്പിക്കും. രാജ്‌ഘട്ട്‌, സക്ക‍ീർ ഹുസൈൻ കോളേജ്‌ എന്നിവടങ്ങളിൽ നിന്നാരംഭിക്കുന്ന ജാഥകൾ രാംലീല മൈതാനിയിലേക്കെത്തും. പാർടി കേന്ദ്ര കമ്മിറ്റിയുടേയും ഡൽഹി സംസ്ഥാന കമ്മിറ്റിയുടെയും നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി. ഡൽഹി റാലിയുടെ മുന്നൊരുക്കമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന ജൻ ആക്രോശ്‌ ജാഥകൾ സമാപിച്ചു.

പഞ്ചാബിലെ ജാഥ 10 ദിവസത്തെ പര്യടനം പൂർത്തിയാക്കി ഭഗത്‌ സിങ്‌ നഗർ ജില്ലയിൽ സമാപിച്ചു. ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ്‌ എന്നിവടങ്ങളിൽ ജാഥയുടെ ഭാഗമായി വിവിധയിടങ്ങളിൽ പൊതുയോഗങ്ങളും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home