print edition മതരാഷ്ട്രവാദത്തെ വീണ്ടും ന്യായീകരിച്ച് ജമാഅത്തെ ഇസ്ലാമി

ശൈഖ് മുഹമ്മദ് കാരകുന്ന്
കോഴിക്കോട്
മതരാഷ്‌ട്രവാദത്തെ വീണ്ടും ശക്തമായി ന്യായീകരിച്ച് ജമാഅത്തെ ഇസ്ലാമി. ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാകില്ലെന്ന് ജമാഅത്തെ സംസ്ഥാന ഷൂറ കൗൺസിൽ അംഗം ശൈഖ് മുഹമ്മദ് കാരകുന്ന് വ്യക്തമാക്കി. മതരാഷ്‌ട്രവാദം ജമാഅത്തെ ഇസ്ലാമിയുടെ അചഞ്ചലനയമാണെന്ന് ആവർത്തിക്കുകയാണ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ കാരകുന്ന്. ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമർശിക്കുന്നവർ അതിനെ പഠനവിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ച കേരളയാത്ര സമാപനശേഷം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക് റിപ്പബ്ലിക് നിലപാടിനെ വിമർശിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് കാരക്കുന്ന് മതരാഷ്‌ട്രവാദത്തെ ന്യായീകരിച്ചത്.










0 comments