ad
Deshabhimani

print edition വേണുഗോപാലിനെതിരെ ജമാഅത്തെ ഇസ്ലാമി

k c venugopal
വെബ് ഡെസ്ക്

Published on May 09, 2026, 12:00 AM | 1 min read

കോഴിക്കോട്‌ : മുഖ്യമന്ത്രിയായി കെ സി വേണുഗോപാലിനെ തീരുമാനിച്ചാൽ യുഡിഎഫിന്‌ വോട്ടുചെയ്‌ത സകല മനുഷ്യരും തെരുവിലിറങ്ങണമെന്ന ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി. വേണുഗോപാലിന്‌ ഫാസിസ്റ്റ്‌ വിരുദ്ധസമരം വിനോദമാണെന്നും ഗ‍ൗരവമുള്ള ദ‍ൗത്യമല്ലെന്നും സംസ്ഥാന ശൂറ ക‍ൗൺസിൽ അംഗം അബ്ദുസലാം അഹമ്മദ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്പോൾ കോൺഗ്രസ്‌ നേതാക്കൾ സ്വന്തം എംഎൽഎമാരെ വിലയ്ക്കെടുത്ത്‌ നേതാവാകാൻ ശ്രമിക്കയാണെന്നും പരിഹസിച്ചു.


സതീശന്റെ താൽപ്പര്യാർഥമാണ്‌ ജമാഅത്തെ നിലപാടെന്നാണ്‌ സൂചന. മതരാഷ്‌ട്രവാദികളല്ലെന്ന്‌ ജമാഅത്തെ ഇസ്ലാമിക്ക്‌ ഗുഡ്‌ സർട്ടിഫിക്കറ്റ്‌ നൽകിയത്‌ സതീശനാണ്‌. സഖ്യം ഉറപ്പാക്കുന്നതിനുള്ള നേതൃത്വവും സതീശനായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home