വിദ്യാർഥികൾക്കുനേരെ ലൈംഗികാതിക്രമം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ

മലപ്പുറം: വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയത്തിലെ വിദ്യാർഥികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ലീഗ് പ്രവർത്തകൻ റിമാൻഡിൽ. കോഴിക്കോട് ചാത്തമംഗലം സൗത്ത് അരയങ്കോട് സ്വദേശി മങ്ങാട്ട് മുസ്‌തഫ (50)യെയാണ് മലപ്പുറം പൊലീസ് അറസ്‌റ്റുചെയ്‌തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. സ്ഥാപനത്തിലെ ആൺകുട്ടികൾക്കുനേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. അധികൃതരുടെ പരാതിയിൽ രണ്ട് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വെള്ളിലശേരിയിലെ സജീവ ലീഗ് പ്രവർത്തകനാണ് ഇയാൾ.










0 comments