മുഖ്യമന്ത്രി പോരിനിടയിൽ കൂടുതൽ മന്ത്രി സ്ഥാനത്തിനായി ലീഗും രംഗത്ത്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസ് നേതാക്കൾ അവകാശവാദങ്ങൾ നടത്തുന്നതിന് പിന്നാലെ കൂടുതൽ മന്ത്രി സ്ഥാനത്തിനായി മുസ്ലീം ലീഗും രംഗത്ത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗിന് കൂടുതൽ മന്ത്രി സ്ഥാനങ്ങൾ ലഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
ഒന്നും ചോദിച്ച് വാങ്ങില്ല. ഒരുമിച്ചുള്ള ചർച്ചകളിലൂടെ കാര്യങ്ങൾ തീരുമാനിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടേണ്ണി കഴിയണം. ഭൂരിപക്ഷം കിട്ടണം. അതിന് മുമ്പ് ചർച്ച പുറത്തുവിടുന്നത് ഉചിത നടപടിയല്ല. പോരിവെയിലത്ത് പ്രവർത്തിച്ച ആയിരക്കണക്കിന് പ്രവർത്തകരെ നിരാശരാക്കുന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കുന്നത് ആദ്യത്തെ സംഭവമല്ല. കേരളത്തിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലീഗ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും സലാം വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.










0 comments