ഇറ്റ്‌ഫോക് ജനുവരി 25 മുതൽ; രണ്ട് പലസ്തീൻ നാടങ്ങൾ അരങ്ങേറും

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ജനുവരി 25 മുതൽ ഫെബ്രുവരെ ഒന്ന് വരെ നടക്കും. ‘ഈ നിശബ്ദതയിലെ ശബ്ദങ്ങൾ’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ നാടകോത്സവം. രണ്ട് പലസ്തീൻ നാടകങ്ങൾ ഉൾപ്പെടെ 24 നാടകങ്ങൾ അരങ്ങേറും.
അർജന്റീന, ബ്രസീൽ, ഇറ്റലി, സ്പെയിൻ, അമേരിക്ക, നോർവെ, ഡെൻമാർക്ക്, ജപ്പാൻ എന്നിവിടങ്ങളിൽനിന്നടക്കം 10 അന്താരാഷ്‌ട്ര നാടകങ്ങളാണുണ്ടാകും. അഞ്ച് മലയാള നാടകങ്ങളും നാഷണൽ വിഭാഗത്തിൽ ഒമ്പത് നാടകങ്ങളും അരങ്ങേറും.










0 comments