ad
Deshabhimani

ഇറ്റ്ഫോക്ക്: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച ആരംഭിക്കും

itfok 2026.jpg
വെബ് ഡെസ്ക്

Published on Jan 04, 2026, 07:42 PM | 1 min read

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്ക്) ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് തിങ്കൾ പകൽ 12 ന്‌ ആരംഭിക്കും. https://theatrefestivalkerala.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 90 രൂപയാണ് ടിക്കറ്റ് വില. ഒരാൾക്ക് ഒരു നാടകത്തിന്റെ രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മെബൈൽ നമ്പർ നൽകി ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.


പണം അടച്ചുകഴിഞ്ഞാൽ ടിക്കറ്റ് വാട്‌സ്ആപ്പ്, മെയിൽ വഴി ലഭിക്കും. വെബ്‌സൈറ്റിലെ തിരക്ക് കാരണം പണം ഡെബിറ്റായിട്ടും ടിക്കറ്റ് കൺഫേം ആകാതെ വന്നാൽ,ആ തുക നിശ്ചിത ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ശതമാനം ടിക്കറ്റുകളാണ് ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സാധിക്കുക. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റിന്റെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് നാടകം കാണാൻ പ്രവേശിക്കാം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home