ad
Deshabhimani

print edition നാടകലോകം തെളിഞ്ഞു

Itfok 2026

അര്‍ജന്റീന നാടകം ഫ്രാങ്കന്‍സ്റ്റൈന്‍ പ്രോജക്ടിൽനിന്ന്

വെബ് ഡെസ്ക്

Published on Jan 26, 2026, 01:46 AM | 1 min read


തൃശൂർ

ഇനി ഒരാഴ്‌ചക്കാലം ലോക നാടക വേദി തൃശൂരിലാണ്‌. പലസ്‌തീൻ, അർജന്റീന, സ്‌പെയിൻ തുടങ്ങി വിവിധ രാജ്യങ്ങളുടെ നാടകങ്ങൾ അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്‌) 16–-ാം പതിപ്പിലൂടെ അരങ്ങിലെത്തും. ലോക നാടകവേദിയുടെ പുതിയ കാഴ്‌ചകൾക്കും ചർച്ചകൾക്കും വേദിയൊരുക്കുന്ന നാടകത്തട്ടിന്‌ ഞായറാഴ്‌ച വെളിച്ചം തെളിഞ്ഞു. സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെയും നവീകരിച്ച കെ ടി മുഹമ്മദ് തിയറ്ററിന്റെയും ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷനായി. വിഖ്യാത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, ഗുജറാത്തി നാടക പ്രവർത്തകൻ ദക്ഷിണ്‍ ഛാര എന്നിവർ അതിഥികളായി. ഫെസ്റ്റിവൽ ബുക്ക്‌ പി ബാലചന്ദ്രൻ എംഎൽഎ ഇറ്റ്‌ഫോക്‌ ഡയറക്ടറേറ്റ് അംഗം റുവാൻഡി ഡെ ചികേരക്ക് നൽകി പ്രകാശിപ്പിച്ചു.


അടിച്ചമര്‍ത്തപ്പെട്ടവരുടെ നിശ്ശബ്ദതയ്ക്ക് ആവിഷ്‌കാരങ്ങളിലൂടെ ശബ്ദം നൽകുക എന്ന ആശയം ഉയർത്തി പിടിക്കുന്ന ‘ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍’ എന്നതാണ് ഇത്തവണത്തെ പ്രമേയം. അക്കാദമി ബാക്ക് യാര്‍ഡില്‍ ചിത്ര, ഫോട്ടോ-, പോസ്റ്റര്‍ പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്‌. നാടകത്തിനു പുറമേ ദിവസവും ഡോക്യുമെന്ററി പ്രദർശനം, ചർച്ചകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home