ad
Deshabhimani

നിങ്ങളുടെ പേര് വോട്ടർപട്ടികയിലുണ്ടോ? ഇങ്ങനെ പരിശോധിക്കാം

Voters List

Image: Gemini AI

വെബ് ഡെസ്ക്

Published on Oct 04, 2025, 08:24 AM | 1 min read

തിരുവനന്തപുരം: ​സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലെ വോട്ടർ സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ വോട്ടർപ്പട്ടികയിൽ പേരുണ്ടോയെന്ന് അറിയാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ വോട്ടർപ്പട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.


വോട്ടർപ്പട്ടികയിലേക്ക്‌ അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ നൽകി പേര് തിരയാം. ഇത്‌ കൂടാതെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള പഴയ എസ്‌ഇസി ഐഡി നമ്പരോ, പുതിയ എസ്‌ഇസി നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം.


തദ്ദേശസ്ഥാപനതലത്തിലും പേര് തിരയാവുന്നതാണ്. ഇവിടെ ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും നൽകിയിട്ട്, വോട്ടറുടെ പേരോ, വോട്ടർ ഐഡി കാർഡ് നമ്പരോ, എസ്‌ഇസിയുടെ പഴയതോ, പുതിയതോ ആയ നമ്പരോ നൽകി പേര് പരിശോധിക്കാം. വാർഡ് തലത്തിലും ഇത്തരത്തിൽ പേര് തിരയാവുന്നതാണ്. ഇരട്ടവോട്ടുണ്ടെന്ന് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെ അറിയിക്കണം.


തദ്ദേശ തെരഞ്ഞെടുപ്പ്‌: പേര്‌ ചേർക്കാൻ 39,658 അപേക്ഷ


തിരുവനന്തപുരം: ​തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ഇതുവരെ 39,658 അപേക്ഷ ലഭിച്ചു. 842 അപേക്ഷ തിരുത്തലിനും 3680 അപേക്ഷ വാർഡ്‌ മാറ്റുന്നതിനും 5493 അപേക്ഷ പേര്‌ ഒഴിവാക്കുന്നതിനും ലഭിച്ചു.


കരട് വോട്ടര്‍പ്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 14 വരെ പേര് ചേര്‍ക്കാം. അന്തിമ വോട്ടർപ്പട്ടിക 25ന് പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home