മൂന്ന് കോടിയിലധികം യൂസർ ഐഡികൾ ഐആർസിടിസി പ്രവർത്തനരഹിതമാക്കി

തിരുവനന്തപുരം: അനധികൃത ടിക്കറ്റ് ബുക്കിംഗ് തടയുന്നതിനായി മൂന്ന് കോടിയിലധികം സംശയാസ്പദമായ യൂസർ ഐഡികൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) പ്രവർത്തനരഹിമാക്കി. ടിക്കറ്റ് ബുക്കിംഗ് ദുരുപയോഗം തടയുന്നതിനായി ആറുകോടി യൂസർ ഐഡികളാണ് പരിശോധിച്ചത്. വ്യാജ ഡിജിറ്റൽ ഐ ഡികൾ വഴിയുള്ള ബുക്കിംഗ് തടയുന്നതിൻറെ ഭാഗമായി 13,343 സംശയാസ്പദമായ ഇമെയിൽ ഡൊമെയ്നുകൾ ബ്ലോക്ക് ചെയ്തു.
ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. വ്യാജ ഐഡികളുടെ കടന്നുകയറ്റത്തെ തുടർന്ന് തിരക്കേറിയ തൽകാൽ ബുക്കിംഗ് സമയങ്ങളിൽ യഥാർഥ യാത്രക്കാർക്ക് നിരവധി തടസങ്ങൾ പലപ്പോഴും നേരിടേണ്ടിവരാറുണ്ട്. കൂടാതെ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ 4.2 ലക്ഷം സംശയാസ്പദമായ പിഎൻആറുകളെ സംബന്ധിച്ച് 501 പരാതികൾ രജിസ്റ്റർ ചെയ്തിരുന്നതായും ഐആർസിടിസി അറിയിച്ചു









0 comments