ad
Deshabhimani

രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ് റദ്ദാക്കി

malabar river kayaking

രാജ്യാന്തര കയാക്കിങ് മത്സരം നടക്കുന്ന പുലിക്കയം ചാലിപ്പുഴയിലെ റാമ്പിന് സമീപം മണ്ണിടിഞ്ഞനിലയിൽ

avatar
പി ചന്ദ്രബാബു

Published on Aug 03, 2026, 10:30 AM | 1 min read

മുക്കം : കനത്ത മഴയും ചാലിപ്പുഴയിലെ ശക്തമായ വെള്ളൊഴുക്കുംമൂലം 12-ാമത് മലബാർ റിവർ ഫെസ്റ്റിവലിലെ രാജ്യാന്തര കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി. ശനിയാഴ്ചത്തെ പ്രൊഫഷണൽ സ്ലാലോം, എക്സ്ട്രീം സ്ലാലോം മത്സരങ്ങൾ റദ്ദാക്കിയിരുന്നു. ഞായർ രാവിലെ മഴ ശമിക്കുകയും പുഴയിലെ വെള്ളം മത്സരത്തിന് അനുയോജ്യമായ നിലയിലേക്ക് താഴുകയുംചെയ്തതോടെ മത്സരം തുടരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, കനത്ത മഴയും ചുവപ്പ് ജാഗ്രതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ കലക്ടർ മത്സരം റദ്ദാക്കി ഉത്തരവ് ഇറക്കുകയായിരുന്നു.


അതിനിടെ, പുലിക്കയത്തെ കയാക്കിങ് ചാമ്പ്യൻഷിപ് റാമ്പിന്റെ പിന്നിൽ മണ്ണിടിഞ്ഞതും ഭീഷണിയായി. പങ്കെടുക്കുന്ന കായികതാരങ്ങൾ, ഉദ്യോഗസ്ഥർ, വളന്റിയർമാർ, പൊതുജനങ്ങൾ എന്നിവരുടെ സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനമെന്ന് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അറിയിച്ച സാഹചര്യത്തിൽകൂടിയാണ് ചാമ്പ്യൻഷിപ് റദ്ദാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home