ad
Deshabhimani

അന്താരാഷ്ട്ര വിമാന സർവീസുകൾ 10 ശതമാനം വർധിപ്പിച്ചു; തിരുവനന്തപുരം വിമാനത്താവളം സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു

flight cancellation

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 29, 2026, 07:59 AM | 1 min read

തിരുവനന്തപുരം : അന്താരാഷ്ട്ര സർവീസുകളിൽ 10 ശതമാനം വർധനയുമായി തിരുവനന്തപുരം വിമാനത്താവളം സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. നിലവിലുള്ള 310 പ്രതിവാര അന്താരാഷ്ട്ര സർവീസുകൾ 340 ആയി ഉയരും. പ്രതിവാര ആഭ്യന്തര സർവീസുകൾ 294 ആണ്. നവി മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങും. ചെന്നൈ, അബുദാബി, ദുബായ്, മസ്‌കത്ത്‌, കുവൈത്ത്‌, ക്വാലാലംപുർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂടും.


പ്രതിവാര അന്താരാഷ്ട്ര സർവീസുകൾ: അബുദാബി–74, ഷാർജ–56, ദുബായ്–32, ക്വാലാലംപുർ–-28, മസ്കത്ത്‌–-26, കുവൈത്ത്‌–26, മാലി–-24, ദോഹ–-20, ബഹ്റൈൻ–-14, സിംഗപ്പുർ–14, ദമാം–-14, കൊളംബോ–8, ഹാനിമധു–4. പ്രതിവാര ആഭ്യന്തര സർവീസുകൾ: ബംഗളൂരു–84, ഡൽഹി–56, ചെന്നൈ–42, മുംബൈ–42, ഹൈദരാബാദ്–28, കൊച്ചി–14, നവി മുംബൈ–14, കണ്ണൂർ–8, മംഗളൂരു–4, ഗുവാഹത്തി-–2.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home