ad
Deshabhimani

print edition വോട്ടെടുപ്പ് നിരീക്ഷിക്കാൻ വിദേശസംഘം

local body election kerala
വെബ് ഡെസ്ക്

Published on Apr 08, 2026, 12:00 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനും വിലയിരുത്താനും വിവിധ വിദേശ രാജ്യങ്ങളിൽനിന്നുള്ള എട്ടംഗ സംഘം ബുധനാഴ്ച തലസ്ഥാനത്തെത്തും. ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളിൽനിന്നുള്ള പ്രതിനിധികളാണെത്തുക.


സിയേറലിയോണിൽനിന്നുള്ള ജിബ്രില്ല മു റെ ജുസു, അബൂബക്കർ മഹ് മൗദ് കൊറോമ, സമോവയിൽനിന്നുള്ള ഷാലോൺ സോഫിയ ടൈം, നുമിയ ജൂനിയർ താവുവിയ, ബെൽജിയത്തിൽനിന്നുള്ള സോയ് വാൻ ലാൻഡ്‌സ്കോട്ട്, സീഷെൽസിൽനിന്നുള്ള ഹരിസോവ ലലതിയാന അക്കൂഷ, അൽബേനിയയിൽനിന്നുള്ള ലെഡിയോ ബ്രാഹോ, എൽവിസ് സെഫ എന്നിവരാണ് സന്ദർശനം നടത്തുന്നത്.


പോളിങ്‌ സാമഗ്രി വിതരണ കേന്ദ്രങ്ങൾ, കൺട്രോൾ റൂമുകൾ എന്നിവിടങ്ങളും സംഘം സന്ദർശിക്കും. വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുക്കപ്പെട്ട പോളിങ്‌ സ്റ്റേഷനുകളിൽ സംഘം നേരിട്ടെത്തി വോട്ടെടുപ്പ് പ്രക്രിയകളും നിരീക്ഷിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home