ad
Deshabhimani

print edition അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്‌ നാളെ തുടക്കം

International congress on Kerala Studies.jpg
വെബ് ഡെസ്ക്

Published on Feb 20, 2026, 02:00 AM | 1 min read


തിരുവനന്തപുരം

ഭാവി കേരളത്തിന്റെ വികസന കുതിപ്പിന്‌ ദിശാസൂചികയാകുന്ന അഞ്ചാമത്‌ അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിന്‌ ശനിയാഴ്‌ച തുടക്കം. എകെജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പഠനകോൺഗ്രസിന്റെ ഉദ്‌ഘാടനം ശനി രാവിലെ 9.30ന്‌ എകെജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ബ്യൂ‍റോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി തുടങ്ങിയവർ പങ്കെടുക്കും.


3000 പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ 46 ചർച്ചാസമ്മേളനങ്ങളും നാല്‌ സിമ്പോസിയവും നടക്കും. കേരളത്തിന്റെ വികസനാനുഭവത്തിന്റെ അന്താരാഷ്‌ട്രപ്രാധാന്യം, മതേതരവും പുരോഗമനാത്മകവുമായ സംസ്‌കാരം, കേരളത്തിന്‌ ഒരു ശാസ്‌ത്രസാങ്കേതികനയം, പതിനാറാം ധനകാര്യ കമീഷന്റെ അവാർഡ്‌ എന്നീ വിഷയങ്ങളിലാണ്‌ സിമ്പോസിയം. എ കെ ജി ഹാൾ, എ കെ ജി പഠന ഗവേഷണകേന്ദ്രത്തിലെ ഹാളുകൾ, ഹസൻ മരയ്‌ക്കാർ ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിലായാണ്‌ പരിപാടി. സമാപന സമ്മേളനം ഞായർ പകൽ രണ്ടിന്‌ എ കെ ജി ഹാളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും.


1994ന്‌ ശേഷം കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾക്ക്‌ വഴികാട്ടുന്നതിൽ പഠനകോൺഗ്രസുകൾ വലിയ പങ്കാണ്‌ വഹിച്ചത്‌. ജനകീയാസൂത്രണവും കിഫ്‌ബിയും ഉൾപ്പെടെ വിപ്ലവകരമായ പല നയരൂപീകരണങ്ങൾക്കും അടിസ്ഥാനമായത്‌ പഠന കോൺഗ്രസ്‌ ചർച്ചകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home