നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം തുടങ്ങി

തിരുവനന്തപുരം: അറിവിന്റെയും സംവാദങ്ങളുടെയും പുതിയ വാതായനങ്ങൾ തുറന്നു നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് തുടക്കം. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിച്ചു. സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. നിയമസഭാ പുരസ്‌കാരം എൻ എസ് മാധവന് മുഖ്യമന്ത്രി സമർപിച്ചു.
ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്‌താഖ്, മുഖ്യാതിഥിയായി. കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ. ക്രിസ്‌റ്റർഫർ കെ കലില മുഖ്യപ്രഭാഷണം നടത്തി. ടി പത്മനാഭൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ വി ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, കലക്ടർ അനുകുമാരി എന്നിവർ സംസാരിച്ചു. ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്‌ണകുമാർ നന്ദിയും പറഞ്ഞു.
രാവിലെ പഞ്ചാരി മേളത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് സ്‌റ്റാളുകളുടെ ഉദ്‌ഘാടനം സ്‌പീക്കർ എ എൻ ഷംസീറും ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറും നിർവഹിച്ചു. കൈലാസം ഡാൻസ് സ്‌കൂളിന്റെ നൃത്താവിഷ്‌കാരം ചടങ്ങിന് മിഴിവേകി.










0 comments