Deshabhimani

print edition അക്കാദമി അധ്യക്ഷർക്കായി 
തിരക്കിട്ട ചർച്ച

Chalachitra Academy
വെബ് ഡെസ്ക്

Published on Sep 19, 2026, 12:45 AM | 1 min read

തിരുവനന്തപുരം : സാംസ്‌കാരിക മേഖലയിൽനിന്ന്‌ എതിർപ്പ്‌ രൂക്ഷമായതോടെ നാലു മാസത്തിനുശേഷം ചലച്ചിത്ര അക്കാദമി ഉൾപ്പെടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാൻ ചർച്ച തുടങ്ങി. മന്ത്രി പി സി വിഷ്‌ണുനാഥ്‌ ഉൾപ്പെട്ട കോർ കമ്മിറ്റിയാണ്‌ അന്തിമ തീരുമാനമെടുക്കുന്നത്‌. റസൂൽ പൂക്കുട്ടി ഒഴിഞ്ഞതോടെ ദീർഘകാലമായി ചലച്ചിത്ര അക്കാദമിക്ക്‌ നാഥനില്ല. ജൂൺ, ജൂലൈ മാസത്തിൽ നടത്തേണ്ട ഡോക്യുമെന്ററി ഫെസ്റ്റ്‌ രണ്ട്‌ മാസം വൈകി 25നാണ്‌ തുടങ്ങുന്നത്‌. രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങളും ആയിട്ടില്ല. സിനിമകളുടെ തെരഞ്ഞെടുപ്പ്‌, സെൻസറിങ്‌, ജൂറി രൂപീകരണം, വിദേശ അതിഥികളെയും പ്രതിനിധികളെയും തീരുമാനിക്കൽ തുടങ്ങിയവയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചില്ല.


നാഥനില്ലാത്തത്‌ ചലച്ചിത്രമേളയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയും ചലച്ചിത്ര പ്രവർത്തകരുടെ വിമർശവും ഉയർന്നതോടെയാണ്‌ സാംസ്‌കാരിക വകുപ്പ്‌ ചർച്ച തുടങ്ങിയത്‌. കോൺഗ്രസിലും മുന്നണിയിലുമുള്ള വടംവലിയാണ്‌ നിയമനം വൈകാൻ കാരണം. ഡോക്യുമെന്ററി ഫെസ്റ്റ്‌ തുടങ്ങുംമുന്പ്‌ ചലച്ചിത്ര അക്കാദമിക്ക്‌ ചെയർമാനാകുമെന്ന്‌ മന്ത്രി വിഷ്‌ണുനാഥ്‌ പ്രതികരിച്ചു. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home