ad
Deshabhimani

പൊതുമേഖലാ, സഹകരണ മേഖലയിലും മെഡിസെപ്‌ മാതൃകയിൽ ഇൻഷുറൻസ്‌ പദ്ധതി

medisep
വെബ് ഡെസ്ക്

Published on Jan 29, 2026, 11:08 AM | 1 min read

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവർക്കും വിരമിച്ചവർക്കുമായി മെഡിസെപ് മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി ആരംഭിക്കും. ഓട്ടോ റിക്ഷാ ടാക്‌സി തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി കൊണ്ടുവരും. ചെറിയ വിഹിതം മാത്രം പിടിച്ചുള്ള പദ്ധതിയാണിത്‌. നിലവിൽ സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമാണ്‌ മെഡിസെപ് നടപ്പാക്കി വരുന്നത്. ഇ‍ൗ പദ്ധതിയുടെ രണ്ടാം ഘട്ടം കൂടുതൽ ആനുകൂല്യങ്ങളും ആശുപത്രികളെയും ഉൾപ്പെടുത്തി ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ആർടിസാൻസ്‌ മേഖലയിലെ തൊഴിലാളികൾക്ക്‌ ആധുനിക തൊഴിൽ ഉപകരണങ്ങൾ വാങ്ങാൻ 50 ശതമാനം സബ്‌സിഡി നൽകും. മൺ പാത്ര നിർമാണ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാൻ ഒരു കോടിരൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home