ad
Deshabhimani

ചെല്ലാനം വിട്ടുപോയവർ തിരികെയെത്തുന്നു; ഇനിയൊരിക്കലും വീടുകളിൽ കടലുകയറില്ലെന്ന് അവർ പറയുന്നു: പി രാജീവ്

chellanam
വെബ് ഡെസ്ക്

Published on Oct 30, 2025, 08:21 PM | 1 min read

കൊച്ചി: തീരദേശമായ ചെല്ലാനത്തിന് വന്ന മാറ്റങ്ങളെ കുറിച്ച് വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്. കടലിന്റെ കലിയിൽനിന്ന്‌ ചെല്ലാനത്തെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതികൾ നിരവധിയാണ്. പ്രദേശവാസികളുടെ പ്രതികരണമുൾപ്പടെ പങ്കുവെച്ച വീഡിയോയിലുണ്ട്.


ചെല്ലാനം വിട്ടുപോയവരും തിരിച്ചുവരികയാണ്. കടലുകയറി പാതി തകർന്ന വീടുകളുടെ ദൃശ്യങ്ങൾക്ക് പകരം പുതിയ വീടുകൾ ചെല്ലാനത്തുയരുകയാണ്. ഇനിയൊരിക്കലും ഈ വീടുകളിൽ കടലുകയറില്ലെന്ന് ചെല്ലാനത്തുകാർ ഉറപ്പോടെ പറയുന്നു. സമാധാനമായി ജീവിക്കാൻ സാധിക്കുന്നു എന്ന അവരുടെ വാക്കുകളാണ് എൽഡിഎഫ് സർക്കാരിന് ലഭിക്കുന്ന അംഗീകാരം. 340 കോടി രൂപയുടെ ടെട്രാപോഡ് പദ്ധതിയാണ് കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്- പി രാജീവ് കുറിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home