print edition തിയറ്ററുകളിൽ പരിശോധന; 26 കേസെടുത്തു

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : സിനിമ തിയറ്ററുകളിൽ നടന്ന മിന്നൽ പരിശോധനയിൽ 26 കേസ് രജിസ്റ്റർ ചെയ്തു. അഞ്ചു കാരണംകാണിക്കൽ നോട്ടീസും നൽകി. 62,000 രൂപ പിഴയും ചുമത്തി. അമിതവില ഈടാക്കൽ, വിലവിവരം പ്രദർശിപ്പിക്കാതിരിക്കൽ, കുടിവെള്ളം ഉറപ്പാക്കാത്ത സ്ഥിതി, വൃത്തിഹീനമായ സാഹചര്യം തുടങ്ങിയ പരാതികളിലായിരുന്നു പരിശോധന. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് വകുപ്പുകളാണ് സംയുക്തപരിശോധന നടത്തിയത്.
കോഴിക്കോട് രാമനാട്ടുകര സുരഭി തിയറ്റർ, ചെറുവണ്ണൂർ ഫറോക്കിലെ മല്ലിക പ്ലക്‌സ് തിയറ്റർ, കണ്ണൂർ പയ്യന്നൂർ അർച്ചന കോംപ്ലക്‌സ്, ചെറുപുഴ എകെ സിനി പാലസ്, കണിച്ചാർ ദേവ് സിനിമാസ്, ഉളിക്കൽ എസ്‌ജേസ് ജി സിനിമ തിയറ്റർ, കോട്ടയം ധന്യ രമ്യ തിയറ്റർ, അനുപമ തിയറ്റർ, കുമരകം വെൽവെറ്റ് വ്യൂ തിയറ്റർ, ആലുവ മാതാ -മാധുര്യ തിയറ്റർ, ആലപ്പുഴ ചെങ്ങന്നൂർ സി സിനിമാസ്, റൈബാൻ സിനി ഹൗസ്, കൊല്ലം ചിന്നക്കട ഉഷ തിയറ്റർ, പാലക്കാട് ചുണ്ണാമ്പുതറ സിഎൻസി സിനിമാസ്, മലപ്പുറം കോട്ടക്കൽ ലീന തിയറ്റർ, ഇരിങ്ങാലക്കുട ചെമ്പകശേരി സിനിമാസ്, ചാലക്കുടി ഡി സിനിമാസ്, സുരഭി തിയറ്റർ, ഊരകം ശിവദം തിയറ്റർ എന്നിവിടങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. മറ്റു ജില്ലകളിലും പരിശോധന നടന്നു.








0 comments