Deshabhimani

ഐടിയിലും മാതൃകയായി വി എസ്‌

v s it@ school
avatar
സ്വന്തം ലേഖകൻ

Published on Jul 24, 2025, 04:55 PM | 2 min read

ഐടി മേഖലയിലെ സോഫ്‌റ്റ്‌വെയർ കുത്തകക്കെതിരെ കേരള ബദൽ സൃഷ്‌ടിക്കാൻ മുന്നിൽനിന്ന്‌ പോരാടിയത്‌ വി എസ്‌ അച്യുതാനന്ദൻ. മൈക്രോ സോഫ്റ്റ്‌ ഉൾപ്പെടെയുള്ള പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറിനെതിരെ പോരാടിയ വി എസ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ എന്ന ചിന്തയിലേക്ക്‌ കേരളീയരെ എത്തിച്ചു. അതിന്റെ നേട്ടമാണ്‌ ഇന്ന്‌ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ മാതൃകയായ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ. രാജ്യത്ത്‌ സിപിഐ എം സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനെ ശക്തമായി പിന്തുണക്കുന്ന കാലമായിരുന്നു അത്‌.


തിരുവനന്തപുരം: ഐടി മേഖലയിലെ സോഫ്‌റ്റ്‌വെയർ കുത്തകക്കെതിരെ കേരള ബദൽ സൃഷ്‌ടിക്കാൻ മുന്നിൽനിന്ന്‌ പോരാടിയത്‌ വി എസ്‌ അച്യുതാനന്ദൻ. മൈക്രോ സോഫ്റ്റ്‌ ഉൾപ്പെടെയുള്ള പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറിനെതിരെ പോരാടിയ വി എസ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ എന്ന ചിന്തയിലേക്ക്‌ കേരളീയരെ എത്തിച്ചു. അതിന്റെ നേട്ടമാണ്‌ ഇന്ന്‌ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ മാതൃകയായ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ. രാജ്യത്ത്‌ സിപിഐ എം സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനെ ശക്തമായി പിന്തുണക്കുന്ന കാലമായിരുന്നു അത്‌.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2001–-2006 കാലത്ത്‌ പ്രതിപക്ഷ നേതാവായിരിക്കെയാണ്‌ വിഎസ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനായുള്ള ഇടപെടൽ ആരംഭിക്കുന്നത്‌.


വിദ്യാഭ്യാസ മേഖലയിൽ ഐടി അറ്റ്‌ സ്‌കൂളിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിക്കണമെന്ന്‌ വി എസ്‌ നിയമസഭയിലും പുറത്തും ആവശ്യപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ വേണമെങ്കിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയറും ഉപയോഗിക്കാമെന്ന്‌ യുഡിഎഫ്‌ സർക്കാർ നിലപാട്‌ എടുത്തു. എന്നാൽ മൈക്രോസോഫ്‌റ്റിനോട്‌ തന്നെയായിരുന്നു അന്ന്‌ എല്ലാവർക്കും കൂറ്‌. പിന്നീട്‌ 2006ൽ എൽഡിഎഫ്‌ സർക്കാർ വരികയും വി എസ്‌ മുഖ്യമന്ത്രി ആകുകയും ചെയ്‌തതതോടെ സമ്പൂർണമായും സ്വതന്ത്ര സോഫ്‌റ്റ്‌വയറിലേക്ക്‌ മാറി. ഇന്ന്‌ റോബോടിക്‌–-നിർമിത ബുദ്ധിയിൽ കേരളത്തിലെ സ്‌കൂളുകൾ വിപ്ലവം സൃഷ്‌ടിക്കുന്നതിന്‌ പിന്നിൽ വി എസ്‌ അന്ന്‌ സ്വീകരിച്ച നിലപാടാണ്‌. ഒരു വർഷം വിദ്യാഭ്യാസ മേഖലയിൽ മാത്രം 3000 കോടിരൂപയുടെ ലാഭം സ്വതന്ത്ര സോഫ്‌റ്റ്‌വെയർ വഴി ഉണ്ടെന്ന്‌ കൈറ്റ്‌സ്‌ സിഇഒ കെ അൻവർ സാദത്ത്‌ പറഞ്ഞു.

2006ൽ മുഖ്യമന്ത്രിയായ വിഎസ്‌ 2017ൽ പുതിയ ഐടി നയം കൊണ്ടുവന്നു. സ്‌കൂളുകളിൽ ഐടി അറ്റ്‌ സ്‌കൂൾ പദ്ധതി പൂർണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്ക്‌ മാറ്റി. 2008ലെ എസ്‌എസ്‌എൽസി പരീക്ഷ പൂർണമായും ഇതിലേക്ക്‌ മാറി. കെഎസ്‌ഇബിയിൽ ഒരുമ എന്ന ഗപരിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ കൊണ്ടുവന്നു. പിന്നാലെ മിക്ക സർക്കാർ സംവിധാനങ്ങളും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്ക്‌ മാറി. 2017ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന ഐടി നയം പൊതുപണം ഉപയോഗിക്കുന്ന എല്ലായിടങ്ങളിലും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ നിർബന്ധമാക്കി. ഇന്ന്‌ സെക്രട്ടറിയറ്റിൽ അടക്കം സ്വതന്ത്ര സോഫ്‌റ്റ്‌വെയറാണ്‌ ഉപയോഗിക്കുന്നത്‌.


കേരളത്തിൽ 1996–-2001 കാലത്ത്‌ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെയാണ്‌ ഐടി മേഖലയിൽ ശ്രദ്ധേയമായ നടപടികൾ സ്വീകരിച്ചത്‌. ഐടിക്ക്‌ മാത്രമായി ഒരു വകുപ്പും മന്ത്രിയും ഉണ്ടായി. ഐടി മിഷൻ, ഐടി @സ്‌കൂൾ, ഐകെഎം, ഇന്നത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയായ ഐഐഐടിഎംകെ എന്നിവ തുടങ്ങിയതും നായനാർ മുഖ്യമന്ത്രി ആയിരിക്കെ എൽഡിഎഫ്‌ സർക്കാരാണ്‌. എന്നാൽ പിന്നീട്‌ അധികാരത്തിൽവന്ന യുഡിഎഫ്‌ സർക്കാർ ഐടി മേഖലയിൽ ഇങ്ങനെ ഒന്നും ചെയ്‌തില്ല. പിന്നീട്‌ 2006ൽ മുഖ്യമന്ത്രിയായ വിഎസ്‌ 2017ൽ പുതിയ ഐടി നയം കൊണ്ടുവന്നു.


സ്‌കൂളുകളിൽ ഐടി അറ്റ്‌ സ്‌കൂൾ പദ്ധതി പൂർണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്ക്‌ മാറ്റി. 2008ലെ എസ്‌എസ്‌എൽസി പരീക്ഷ പൂർണമായും ഇതിലേക്ക്‌ മാറി. കെഎസ്‌ഇബിയിൽ ഒരുമ എന്ന പേരിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ കൊണ്ടുവന്നു. പിന്നാലെ മിക്ക സർക്കാർ സംവിധാനങ്ങളും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്ക്‌ മാറി. 2017ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന ഐടി നയം പൊതുപണം ഉപയോഗിക്കുന്ന എല്ലായിടങ്ങളിലും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ നിർബന്ധമാക്കി. ഇന്ന്‌ സെക്രട്ടറിയറ്റിൽ അടക്കം സ്വതന്ത്ര സോഫ്‌റ്റ്‌വെയറാണ്‌ ഉപയോഗിക്കുന്നത്‌.

വിഎസ്‌ നടത്തിയത്‌ സാങ്കേതികമായ ഒരു മാറ്റത്തിനുള്ള പോരാട്ടമായിരുന്നില്ല. പകരം, ഐടി മേഖലയിൽ സാമൂഹ്യമായ കാഴ്‌ചപ്പാട്‌ കൊണ്ടുവരികയായിരുന്നു. അന്ന്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ സ്ഥാപകൻ റിച്ചാർഡ്‌ സ്‌റ്റാൾമാൻ ഒന്നിലേറെ തവണ കേരളത്തിൽ എത്തി. അതേസമയം, ചില ഐടി വിദഗ്‌ധർ പ്രൊപ്രറ്ററി സോഫ്‌റ്റ്‌വെയറിന്‌ വേണ്ടി വാദിച്ചിരുന്നു. അതിനെ അതിജീവിക്കാനും വിഎസിനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home