Deshabhimani

പിന്‍മാറാതെ ശ്രീലേഖ; അനുനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്ന് ബിജെപി

R Sreelekha
വെബ് ഡെസ്ക്

Published on Oct 04, 2026, 11:12 AM | 1 min read

തിരുവനന്തപുരം : ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജി തീരുമാനം പിൻവലിച്ചേക്കുമെന്ന് സൂചന. എന്നാല്‍, രാജി പ്രഖ്യാപിച്ചുകൊണ്ട് വാട്സ്ആപ്പ് ​ഗ്രൂപ്പിലയച്ച സന്ദേശം ഇതുവരെയും ഡിലീറ്റ് ചെയ്തിട്ടില്ല.

ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ ബിജെപി നേതൃത്വം അനുനയ നീക്കം തുടരുകയാണ്. കോർപ്പറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകുന്നത് തടയാനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ ഭാഗമായി നാളെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, വിഷയത്തിൽ ശ്രീലേഖ ഇതുവരെ പ്രതികരിച്ചിട്ടില്ല. മേയർക്ക് രാജി കത്ത് നൽകിയെങ്കിലും ​ന​ഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നില്ല.


നേരത്തെ പല തവണ മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തി ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. ഈ അതൃപ്തി തന്നെയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. മേയർ വി വി രാജേഷിന് സെപ്റ്റംബർ 30ന് തന്നെ രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം, സ്വകാര്യ വിഷയങ്ങളെ തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖ വിശദീകരിക്കുന്നത്. മേയർ സ്ഥാനത്തേക്ക് പരി​ഗണിക്കാമെന്ന് പറഞ്ഞാണ് ശാസ്തമംഗലം വാർഡ് കൗൺസിലറായി മത്സരിച്ചതെന്ന് നേരത്തെ ശ്രീലേഖ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home