Deshabhimani

print edition 11,000 തസ്‌തിക വെട്ടിക്കുറച്ച്‌ റെയിൽവേ

Railway Track
avatar
എം അനിൽ

Published on Sep 21, 2026, 01:30 AM | 1 min read

കൊല്ലം: താഴേത്തട്ടിലുള്ള 11,000 തസ്‌തിക വെട്ടിക്കുറച്ച്‌ 5,644 സൂപ്പർവൈസർ തസ്‌തിക സൃഷ്‌ടിക്കാൻ റെയിൽവേ ബോർഡ്‌ തീരുമാനം. റെയിൽവേയിൽ സ്വകാര്യവൽക്കരണം ശക്തമാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിന്‌ ചുവടുപിടിച്ചാണ്‌ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ള ബോർഡ്, തീരുമാനം.


ലെവൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ട്രാക്കിൽ പണിയെടുക്കുന്നവർ, ടെക്‌നീഷ്യൻ, എൻജിനിയറിങ്‌ ഗ്യാങ് ജീവനക്കാർ, ട്രാഫിക് ജീവനക്കാർ, സ്‌റ്റേഷൻ ജീവനക്കാർ, ക്ലർക്ക്‌, ഹെൽപ്പർ, കൊമേഴ്‌സ്യൽ ക്ലർക്ക്‌, ടിക്കറ്റ്‌ എക്‌സാമിനർ, ജൂനിയർ എൻജിനിയർ തസ്‌തികകളാണ്‌ വെട്ടിക്കുറച്ചത്‌.

ഭാവിയിൽ താഴേത്തട്ടിൽ പുതിയ നിയമനം റെയിൽവേ നേരിട്ട്‌ നടത്തില്ല. പകരം കരാർ നിയമനം വരും. സ്റ്റേഷൻ മാസ്‌റ്റർ, സ്റ്റേഷൻ മാനേജർ, സ്റ്റേഷൻ സൂപ്രണ്ട്‌, കൊമേഴ്‌സ്യൽ ഇൻസ്‌പെക്‌ടർ, കൊമേഴ്‌സ്യൽ സൂപ്രണ്ട്‌, സീനിയർ എൻജിനിയർ തുടങ്ങിയ ലെവൽ ആറ്‌, ഏഴ്‌ തസ്‌തികയിലാണ്‌ സൂപ്പർവൈസർമാർ. ലെവൽ എട്ടാണ്‌ ഓഫീസർമാർ.


പതിനായിരക്കണക്കിന്‌ ഉദ്യോഗാർഥികൾക്ക്‌ റെയിൽവേയുടെ പുതിയ തീരുമാനം ഇരുട്ടടിയാകും. ഗേറ്റ്‌കീപ്പർ തസ്‌തികയിൽ ഉൾപ്പെടെ കരാർ നിയമനമാണ്‌ ഇപ്പോൾ നടക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home