Deshabhimani

print edition ട്രെയിനിൽ ഉച്ചത്തിൽ ഫോൺവിളിയും പാട്ടും വേണ്ട

Mobile phone loud
വെബ് ഡെസ്ക്

Published on Oct 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിലിട്ട് ഉപയോഗിക്കുന്നതും ഉച്ചത്തിലുള്ള ഫോൺ സംഭാഷണങ്ങളും ഒഴിവാക്കണമെന്ന് റെയിൽവേ. സുഖകരമായ യാത്ര ഉറപ്പാക്കാൻ യാത്രക്കാർ ഇയർഫോണുകൾ ഉപയോഗിക്കണമെന്നും ഫോണിൽ സംസാരിക്കുമ്പോൾ ശബ്ദം താഴ്‌ത്തണമെന്നും റെയിൽവേ കർശന നിർദേശം നൽകി.


സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ 1000 രൂപ പിഴ ഈടാക്കും. കൂടാതെ, യാത്രക്കാരനെ ട്രെയിനിൽനിന്ന് പുറത്താക്കാനും ടിക്കറ്റോ യാത്രാപാസോ കണ്ടുകെട്ടാനും നിയമമുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. റെയിൽവേ ജീവനക്കാർ മുന്നറിയിപ്പ് നൽകിയിട്ടും ശല്യം തുടരുകയാണെങ്കിൽ ആറുമാസംവരെ തടവോ 5000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home