ad
Deshabhimani

print edition ഇന്ത്യൻ സംസ്കാരം ഒരു മതത്തിന്റെയും കുത്തകയല്ല: പുത്തലത്ത് ദിനേശൻ

puthalath

പുത്തലത്ത് ദിനേശൻ

വെബ് ഡെസ്ക്

Published on May 27, 2026, 12:47 AM | 1 min read

തിരുവനന്തപുരം : ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരം ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ സമൂഹത്തിന്റെയോമാത്രം കുത്തകയല്ലെന്നും അത് വിവിധ ജനവിഭാഗങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഉദാത്തമായ സംഗമഫലമാണെന്നും ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ.


കെജിഒഎ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ‘നിയോ ഫാസിസവും സാംസ്കാരിക ഇന്ത്യയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചരിത്രത്തെ മതപരമായി വിഭജിച്ച് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ നടക്കുന്ന ശ്രമങ്ങളെ ശക്തമായി ചെറുക്കണമെന്നും വർഗീയ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം അനിവാര്യമാണ‍്.രാജ്യത്തിന്റെ വൈവിധ്യവും മതേതര -സോഷ്യലിസ്റ്റ് മൂല്യങ്ങളും പൂർണമായി അംഗീകരിച്ചാണ്‌ നമ്മുടെ ഭരണഘടന രൂപപ്പെട്ടത്. എന്നാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കൊന്നുമില്ലാത്ത വർഗീയ സംഘടനകൾക്ക് ഭരണഘടനയുടെ മതേതര സ്വഭാവം അംഗീകരിക്കാനാകുന്നില്ല. ‘സാംസ്കാരിക ദേശീയത’ എന്ന പേരിൽ ഹിന്ദുത്വ അജൻഡ മുന്നോട്ടുവയ്‌ക്കുന്ന ഇത്തരം സമീപനങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home