ad
Deshabhimani

നാലര വയസുകാരൻ മലാഖ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ

INDIA BOOK OF RECORD
വെബ് ഡെസ്ക്

Published on Apr 30, 2026, 09:02 PM | 1 min read

കോട്ടയം: ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കിന്റർഗാർട്ടൻ സ്കൂളിലെ എൽകെജി വിദ്യാർഥിയായ നാലര വയസുള്ള മലാഖ് ഡെന്നിസ് ജോസഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ (IBR Achiever) ഇടം നേടി.

4 വയസ്സും 9 മാസം പ്രായമുള്ള മലാഖ് 20 നക്ഷത്രഗണങ്ങൾ, 8 ഗ്രഹങ്ങൾ, 5 കുള്ളൻ ഗ്രഹങ്ങൾ, 5 നക്ഷത്രക്കൂട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള 20 ചോദ്യങ്ങൾക്ക് 3 മിനിറ്റ് 37 സെക്കൻഡിൽ തെറ്റുകൂടാതെ ഉത്തരം നൽകിയാണ് ഈ നേട്ടം കൈവരിച്ചത്. ചെറിയ പ്രായത്തിൽ ഇതൊരു വലിയ നേട്ടമാണ്.


മാതാപിതാക്കൾക്കൊപ്പം ദുബായിൽ താമസിച്ചിരുന്ന കാലത്ത് രണ്ടു വയസ്സുള്ളപ്പോൾ തന്നെ മലാഖ് അസാമാന്യ ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരി മൂലയിൽ കുടുംബാംഗം ഡെന്നീസിന്റെയും ദീപയുടെയും മകനാണ് മലാഖ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home