ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള സർക്കാർ ഗ്രാൻ്റിൽ വർധന

തിരുവനന്തപുരം : കേരള സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള സർക്കാർ ഗ്രാൻ്റ് ഒരാള്‍ക്ക് 1375 രൂപയാക്കി വർധിപ്പിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അന്തേവാസികളുടെ എണ്ണമനുസരിച്ച് ആളൊന്നിന് 1100 രൂപ നിരക്കിലാണ് നിലവിൽ നൽകി വരുന്നത്. അതിൽ കാലോചിതമായ വർദ്ധന വരുത്തിക്കൊണ്ടാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.










0 comments