print edition അനധികൃത സ്വത്തുസമ്പാദനം: കെ ബാബു കോടതിയിൽ ഹാജരായില്ല

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ കോടതിയിൽ ഹാജരാകാതെ കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി, വ്യാഴാഴ്‌ച ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഹാജരാകാൻ അസൗകര്യമുള്ളതായി ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസ് വീണ്ടും ഫെബ്രുവരി 21ന് പരിഗ
ണിക്കും.
ഇഡി എടുത്ത കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായാണ് ബാബുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. കേസിൽ നേരത്തെ കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. എംഎൽഎ, മന്ത്രി പദവികളിലിരിക്കെ 2007 മുതൽ 2016 വരെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെതുടർന്നാണിത്. 2020 ജനുവരിയിൽ കൊച്ചിയിലെ ഓഫീസിൽ കെ ബാബുവിനെ ഇഡി ചോദ്യംചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു.










0 comments