ad
Deshabhimani

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, പിടിയിൽ

Kerala Police

കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച കാറില്‍ പൊലീസ് പരിശോധന നടത്തുന്നു (Photo: Screengrab)

വെബ് ഡെസ്ക്

Published on May 06, 2026, 07:00 AM | 1 min read

സുൽത്താൻ ബത്തേരി: മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. ബത്തേരി മുള്ളൻകുന്ന് സ്വദേശി അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ സ്വദേശി പി ടി ഇസ്മായിൽ (40) എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോ‌ടി രൂപയും കണ്ടെടുത്തു.


ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് 2,27,43,000 കണ്ടെടുത്തത്. ഈ തുക രേഖകളിൽ ഇല്ലാത്തതാണെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ രഹസ്യ അറകൾക്കുള്ളിലുമാണു പണം സൂക്ഷിച്ചിരുന്നത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാറിലാണ് ഇത്തരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.


പിടിച്ചെടുത്ത പണവും വാഹനവും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ബത്തേരി സ്റ്റേഷൻ എസ്എച്ച്ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home