ad
Deshabhimani

സ്കൂട്ടിയിൽ അനധികൃത വിദേശമദ്യ വിൽപ്പന; ബാലുശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

Liquor Sale

പി എം ഷൈജു

വെബ് ഡെസ്ക്

Published on Jul 16, 2026, 09:47 PM | 1 min read

ബാലുശ്ശേരി: അനധികൃത വിദേശ മദ്യവിൽപ്പന നട‌ത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ഇന്ത്യൻ നിർമിത വിദേശമദ്യം (IMFL) വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിലായത്. അവിടനല്ലൂർ വടക്കേ നെല്ലിയോട്ട് കണ്ടി ഉണ്ണി നായരുടെ മകൻ പി എം ഷൈജുവിനെയാണ് (45) എക്‌സൈസ് സംഘം പിടികൂടിയത്.


എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്‌കൂട്ടിയിൽ നിന്ന് 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയതായി കണ്ടെത്തി. ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ധ്രുപദ് എസ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ അബ്കാരി ആക്ട് വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെയും പിടിച്ചെടുത്ത മദ്യവും സ്‌കൂട്ടിയും തുടർ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home