പാലായിൽ മദ്യശേഖരം സെമിത്തേരിയിൽ ഒളിപ്പിച്ച് വിൽപ്പന നടത്തിയയാൾ പിടിയിൽ

Representative Image | Gemini AI
പാലാ: സെമിത്തേരിയിയിൽ മദ്യം ശേഖരിച്ച് വച്ച് അനധികൃത വിൽപ്പന നടത്തിവന്നയാൾ അറസ്റ്റിൽ. പാലാ വെള്ളിയേപ്പള്ളി കിഴപറമ്പിൽ ബിജു സെബാസ്റ്റ്യനെയാണ് (50) എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 30 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം ലംഘിച്ച് മദ്യവിൽപ്പന നടത്തിവന്ന സെബാസ്റ്റ്യനെ നാല് കുപ്പി മദ്യവുമായി മുരിക്കുംപുഴ ഭാഗത്തു നിന്നാണ് അധികൃതർ പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് വിദേശമദ്യ ഷോപ്പുകളിൽനിന്ന് വാങ്ങുന്ന മദ്യം പാലാ കത്തീഡ്രൽ സെമിത്തേരിയിൽ ഒളിപ്പിച്ചുവെച്ച് വിൽപ്പന നടത്തുന്ന വിവരം ലഭിച്ചത്. തുടർന്ന് പ്രതിയുമായി സെമിത്തേരിയിൽ എത്തിയ എക്സൈസ് അധികൃതർ 26 കുപ്പി മദ്യം കൂടി കണ്ടെടുക്കുകയായിരുന്നു. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments