ad
Deshabhimani

ഐഎഫ്എഫ്കെ സിനിമയും ജനങ്ങളും ഒരുമിച്ചെത്തുന്ന ഉത്സവം: കുക്കു പരമേശ്വരൻ

kukku parameswaran
വെബ് ഡെസ്ക്

Published on Dec 11, 2025, 04:44 PM | 1 min read

തിരുവനന്തപുരം: സിനിമയും ജനങ്ങളും ഒരുമിച്ചെത്തുന്ന ഉത്സവമാണ് ഐഎഫ്എഫ്കെ എന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ. സുതാര്യവും ലളിതവുമായി ഓരോ പ്രവർത്തനങ്ങളും മുന്നോട്ട് പോകുന്നു. ഇവിടെ വ്യക്തികളേക്കാളും സിനിമ തന്നെയാണ് പ്രധാനം. കേരളത്തിലെ മറ്റെല്ലാ ആഘോഷങ്ങളെയും പോലെ എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ഉത്സവമാണ് ഐഎഫ്എഫ്കെ എന്നും കുക്കു പറഞ്ഞു.


ഐഎഫ്എഫ്കെ ഡെലി​ഗേറ്റ് സെൽ ഇന്ന് ടാഗോറിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യരിൽ നിന്നും നടി ലിജോമോൾ ആദ്യ പാസ് ഏറ്റുവാങ്ങി. ഡിസംബർ 12 മുതൽ 19 വരെയാണ് തലസ്ഥാന ന​ഗരിയിൽ മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള അരങ്ങേറുന്നത്.


26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് മേളയുടെ ഉദ്ഘാടന ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home