ad
Deshabhimani

അപമര്യാദയായി പെരുമാറി: സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവർത്തക

STOP1
വെബ് ഡെസ്ക്

Published on Dec 08, 2025, 06:20 PM | 1 min read

തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവര്‍ത്തക. മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്രപ്രവര്‍ത്തക പരാതി നല്‍കിയത്. ഐഎഫ്എഫ്‌കെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.


സംവിധായകന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ചാണ് സംഭവം.


പരാതിക്കാരിയുടെ മൊഴിയെടുത്തേക്കുംം. അഞ്ചുദിവസം മുമ്പാണ് പരാതിക്കാധാരമായ സംഭവമെന്നാണ് വിവരം.മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറി. പരാതിയിന്മേല്‍ കേസെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home