ad
Deshabhimani

കൈയൊഴിഞ്ഞ്‌ സർക്കാർ

print edition സ്‌കൂളിൽ ഇന്റർനെറ്റോ,
വേണേൽ പണം മുടക്കണം

internetscl
avatar
ബിമൽ പേരയം

Published on Jul 25, 2026, 12:18 AM | 1 min read

തിരുവനന്തപുരം : ‘പാഠഭാഗങ്ങൾ അനിമേഷന്റെ സഹായത്തോടെ പ്രൊജക്ടറിൽ കാണിക്കുന്നത്‌ കുട്ടികളുടെ ഭാവന വളർത്താനും പഠനം കൂടുതൽ ലളിതമാക്കാനും സഹായിക്കും’ സർക്കാർ സ്കൂളിൽ കംപ്യൂട്ടർ സെക്ഷൻ കൈകാര്യം ചെയ്യുന്ന അധ്യാപകൻ പറഞ്ഞു. അതിന്‌ അവസരമുണ്ടായത്‌ സർക്കാർ, എയ്‌ഡഡ്‌ സ്കൂളുകളിൽ ഇന്റർനെറ്റ്‌ കണക്ഷൻ സ‍ൗജന്യമായോ സ‍ൗജന്യ നിരക്കിലോ നൽകിയപ്പോഴാണ്‌.


മറ്റു നെറ്റ്‌ കണക്ഷൻ ലഭ്യമല്ലാത്ത പ്രദേശങ്ങളിലടക്കം ഇന്റർനെറ്റ്‌ എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്‌ എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന സുപ്രധാന പദ്ധതിയായ കെ ഫോണാണ്‌. പാവപ്പെട്ട നൂറുകണക്കിന്‌ വിദ്യാർഥികൾക്ക്‌ സ‍ൗകര്യം നഷ്ടമാകുമോയെന്ന ആശങ്കയിലാണ്‌ ഇപ്പോൾ വിദ്യാർഥികളും അധ്യാപകരും.സ്കൂളുകൾതന്നെ പണം കണ്ടെത്തണമെന്ന്‌ ഉത്തരവിട്ട യുഡിഎഫ്‌ സർക്കാർ പ്രതിഷേധം ഉയർന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിൽനിന്ന്‌ സർക്കാർ സ്കൂളുകൾക്കുമാത്രം പണം നൽകാൻ നിർദേശിച്ചിരുന്നു. മറ്റ്‌ പ്രൊവൈഡറുകളെ ആശ്രയിക്കാമെന്നുകരുതിയാൽ നിരക്ക്‌ കൂടുതലാണ്‌.
സംസ്ഥാനത്തെ ആറായിരത്തോളം സർക്കാർ വിദ്യാലയങ്ങൾ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്‌. സ്‌കൂളുകൾക്ക്‌ സാന്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന നീക്കത്തിനെതിരെ രക്ഷിതാക്കൾക്ക്‌ പ്രതിഷേധമുണ്ട്‌. ദൈനംദിന പ്രവർത്തനത്തെയാകെ ബാധിക്കുമെന്നാണ്‌ ആശങ്ക. ഡിജിറ്റൽ പ്രവർത്തനം പൂർണമായും ഇന്റർനെറ്റ്‌ സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ബില്ലടയ്‌ക്കൽ സർക്കാർ ഏറ്റെടുക്കണമെന്നാണ്‌ സ്‌കൂൾ അധികൃതരും പിടിഎകളും ആവശ്യപ്പെടുന്നത്‌.


2023 ജൂണിലാണ്‌ എൽഡിഎഫ്‌ സർക്കാർ സ്‌കൂളുകളിൽ കെ ഫോൺ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. അന്നുമുതൽ സേവനത്തിന്‌ സ്‌കൂൾ അധികൃതർ പണം നൽകിയിരുന്നില്ല. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നൽകിയ കത്ത്‌ പ്രകാരം കെ ഫോൺ ആവശ്യമുള്ള സ്‌കൂളുകളെ കണ്ടെത്തി ഉപവിദ്യാഭ്യാസ ഡയറക്‌ടർക്ക്‌ റിപ്പോർട്ട്‌ നൽകണം. ആവശ്യമുള്ളവർക്ക്‌ കണക്ഷൻ പുതുക്കി ബിൽ സ്വയം അടച്ച്‌ സേവനം തുടരാം. പല സ്‌കൂളുകളും ബിൽ അടയ്‌ക്കാൻ കഴിയുന്ന അവസ്ഥയിലല്ല. സമഗ്ര, സ്‌പാർക്ക്‌, ഇ ഓഫീസ്‌, വിദ്യാർഥി പ്രവേശം, പരീക്ഷാ നടപടി, വിവിധ സർക്കാർ സ്‌കൂളുകളിലെ വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യൽ തുടങ്ങി അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങളും താളംതെറ്റും. ഐടി ലാബുകളെ ആശ്രയിച്ച്‌ വിദ്യാർഥികൾ ചെയ്യുന്ന പ്രോജക്‌ടുകളും അസൈൻമെന്റുകളും മുടങ്ങും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home