ad
Deshabhimani

മഴയ്ക്ക് ശമനം; ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് നീക്കി

munnar
വെബ് ഡെസ്ക്

Published on Aug 10, 2026, 05:07 PM | 1 min read

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കനത്ത മഴയേയും മണ്ണിടിച്ചിലിനേയും തുടർന്നാണ് ജില്ലയിൽ വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്. അടുത്ത ദിവസങ്ങളിൽ ജില്ലയിൽ മഴ മുന്നറിയിപ്പ് ഒന്നും തന്നെ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.


ജില്ലയിൽ മഴയുടെ ശക്തി കുറയുന്നതിനാൽ വിലക്ക് പിൻവലിക്കുന്നു എന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിലാണ് വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home