ad
Deshabhimani

print edition ഇടുക്കിയിൽ 
ഒറ്റ ദിവസം ഉയർന്നത് 5.32 അടി വെള്ളം

Idukki dam.jpg
വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read


ഇടുക്കി : ഇടുക്കിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്നത് 5.32 അടി വെള്ളം. ശനിയാഴ്ച ജലനിരപ്പ് 2334.30 അടിയായിരുന്നു ഞായറാഴ്ച 2339.62 അടിയായി. ശേഷിയുടെ 37.16 ശതമാനം. തലേ ദിവസം 33.27 ശതമാനമായിരുന്നു. ഒരു ദിവസം 3.89 ശതമാനം വെള്ളം കൂടി. പദ്ധതി പ്രദേശത്ത് 80.60 മില്ലിമീറ്റർ മഴ പെയ്തു. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം കുറച്ചു. ഞായർ 0.083 മില്യൺ യൂണിറ്റാണ് വൈദ്യുതി ഉൽപ്പാദനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home