ad
Deshabhimani

ഇടുക്കിയിൽ ജലനിരപ്പ്‌ 3.26 അടി ഉയർന്നു

idukki dam water level rise
വെബ് ഡെസ്ക്

Published on May 31, 2025, 12:00 AM | 1 min read


ഇടുക്കി

ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയിൽ ഇടുക്കി സംഭരണിയിൽ വെള്ളം അതിവേഗം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ജലനിരപ്പ്‌ 3.26 അടി ഉയർന്നു. കഴിഞ്ഞ അഞ്ച്‌ ദിവസത്തിൽ 11.6 അടി ജലനിരപ്പുയർന്നു. ഞായർ രാവിലെ ഏഴിന്‌ 2329.88 അടിയായിരുന്നു. വെള്ളി രാവിലെ ഏഴിന്‌ 2341.48 അടിയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേസമയം 2332.84 അടിയായിരുന്നു. ജലനിരപ്പ്‌ സംഭരണശേഷിയുടെ 38.69 ശതമാനത്തിലെത്തി. 2024ൽ 32 ശതമാനമായിരുന്നു. കഴിഞ്ഞയാഴ്ച 29 ശതമാനമായിരുന്നു. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. ജില്ലയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. 24 മണിക്കൂറിനുള്ളിൽ പദ്ധതി മേഖലയിൽ 78.2 മി. മീറ്റർ മഴലഭിച്ചു. സംഭരണിയിലേക്കുള്ള നീരൊഴുക്ക്‌ ശക്തമായിട്ടുണ്ട്.


മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം വർധിപ്പിച്ചു. 5.998 മില്യൺ യൂണിറ്റാണ്‌ ഉൽപ്പാദനം. ഉൽപ്പാദനശേഷം തുറന്നുവിടുന്ന വെള്ളം മലങ്കര ഡാമിലേക്കാണ് എത്തുന്നത്. മലങ്കര ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകളെല്ലാം ഉയർത്തിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home