print edition 31 ചിത്രങ്ങൾക്ക് വിലക്ക്; ഐഡിഎസ്‌എഫ്‌എഫ്‌കെയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം : വിഖ്യാതചിത്രങ്ങളെ പടിക്കുപുറത്താക്കി 18–ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള വെള്ളിയാഴ്‌ച തുടങ്ങും. ജാതിവ്യവസ്ഥ, ഗാസ യുദ്ധം, ശുചീകരണ തൊഴിലാളികളുടെ ജീവിതം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന 31 ചിത്രങ്ങൾക്കാണ് കേന്ദ്രസർക്കാർ പ്രദർശന വിലക്കേർപ്പെടുത്തിയത്.
ഇത് ചലച്ചിത്രപ്രേമികളെ നിരാശരാക്കി. പാർലമെന്റ് സ്‌ട്രീറ്റ്, ജാതിവ്യവസ്ഥയും ശുചീകരണ തൊഴിലാളികളുടെ ജീവിതവും അവതരിപ്പിക്കുന്ന ഡോക്യുമെന്ററി സാനിറ്റൈസ്‌ഡ് റിപ്പബ്ലിക്; കാസ്‌റ്റ് ആൻഡ് കോൺട്രാക്‌റ്റ്‌സ്, യുദ്ധ പശ്ചാത്തലമുള്ള ചിത്രം ബേഡ്‌സ് ഓഫ് വാർ, മെമ്മറീസ് ഓഫ് വിൻഡോ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്, ഒൗവർ ലാൻഡ് തുടങ്ങിയ പ്രധാന ചിത്രങ്ങൾക്കാണ് കടുംവെട്ട്.
2025ലും സമാനമായ രീതിയിൽ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ആദ്യഘട്ടത്തിൽ 19 ചിത്രത്തിന് വിലക്കേർപ്പെടുത്തിയപ്പോൾ സംസ്ഥാനസർക്കാരും അക്കാദമിയുടെ ചെയർമാനും നിരന്തരം ഇടപെട്ടതിന്റെ ഭാഗമായി 13 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നേടിയെടുത്തു. അക്കാദമിക് ചെയർമാനില്ലാത്തതും ഹ്രസ്വ ചിത്രമേളയുടെ സംഘാടനത്തെ ബാധിച്ചു. മേളയുടെ ഉദ്‌ഘാടനവേദിയിൽ ചെയർമാനുണ്ടാകുമെന്ന് സാംസ്‌കാരിക മന്ത്രി ഉറപ്പ് നൽകിയെങ്കിലും അവസാനഘട്ട ചർച്ചയിലും ചെയർമാനെ കണ്ടെത്താനായില്ല.










0 comments