ഇഡ്ഡലി മാവിന് ഇനി കാത്തിരിപ്പില്ല; "സ്റ്റാർട്ടർ കൾച്ചർ' കാപ്‌സ്യൂൾ റെഡി

Image: Gemini AI
തിരുവനന്തപുരം : മലയാളികളുടെ പ്രിയ ഭക്ഷണങ്ങളായ ദോശയ്ക്കും ഇഡലിക്കും ആവശ്യമായ മാവ് ഇനി വേഗത്തിൽ ഉണ്ടാക്കാം. അരിയും ഉഴുന്നും അരച്ച് കാത്തിരിക്കാതെ വേഗത്തിൽ മാവ് ഉണ്ടാക്കാനുള്ള ഐഡിയയുമായി കഴക്കൂട്ടം സെന്റർ ഫോർ എക്സ്സലൻസ് ഇൻ മൈക്രോബയോമിലെ ഗവേഷകർ. നിശ്ചിതസമയത്തിൽ കൃത്യതയോടെയും പാകത്തിനും ഇഡ്ഡലി, ദോശ, അപ്പം പോലുള്ള ആഹാരസാധനങ്ങളുടെ മാവ് തയ്യാറാക്കാൻ ആവശ്യമായ സൂക്ഷ്മാണുക്കളുടെ സങ്കലനം– -‘സ്റ്റാർട്ടർ കൾച്ചർ’ ആണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്.
സ്റ്റാർട്ടർ കൾച്ചർ കാപ്‌സ്യൂൾ അല്ലെങ്കിൽ ഗ്രേയ്ൻസ് രൂപത്തിൽ ഇറക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ. ബാക്ടീരിയയുടെ ഫലപ്രാപ്തി പരിശോധനയാണ് പൂർത്തിയായത്. ടെസ്റ്റിങ്ങും ക്യാരക്ടറൈസേഷനും പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ കാപ്‌സ്യൂൾ രൂപത്തിലാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞരായ ഡോ.കാർത്തികയും അപർണ ശങ്കറും അറിയിച്ചു.
ആഗോള തലത്തിൽ ഏറെ വിപണി സാധ്യതയുള്ള പ്രോഡക്ടുകൾ എത്രയും വേഗം വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സെന്റർ ഫോർ എക്സ്സലൻസ് ഇൻ മൈക്രോബയോമെന്ന് ഡയറക്ടർ ഡോ. സാബു തോമസ് അറിയിച്ചു.









0 comments