ഇടമലക്കുടിയിൽ നിന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചത് കാട്ടിലൂടെ 4 കിലോമീറ്ററുകളോളം ചുമന്ന്

മൂന്നാർ: ഇടുക്കി ഇടമലക്കുടിയിൽ നിന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചത് കാട്ടിലൂടെ കിലോമീറ്ററോളം ചുമന്ന്. ഗൂഢലാർ കുടിയിലെ മാലയപ്പനെ(75)യാണ് കാട്ടിലൂടെ നാല് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത്. പനി ബാധിച്ച് അവശനായിരുന്നു മാലയപ്പൻ. പനി കടുത്തതോടെ കിടപ്പിലായ രോഗിയെ കാട്ടുവള്ളികളും തടിയും ഉപയോഗിച്ച് മഞ്ചൽ കെട്ടിയാണ് വനത്തിലെ ഒറ്റയടിപ്പാതയിലൂടെ നാട്ടുകാർ ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
റോഡ് സൗകര്യമില്ലാത്തതിനാല്‍ ഇവിടങ്ങളില്‍നിന്ന് രോഗികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകുന്നില്ല. ഗൂഢലാർ കുടി മുതൽ ആനക്കുളം വരെയുള്ള നാല് കിലോമീറ്റർ റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതി നിവാസികൾ സർക്കാരിനെയും വനംവകുപ്പിനെയും സമീപിച്ചിരുന്നു. എന്നാൽ അധികൃതർ മൗനം പാലിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.










0 comments