ad
Deshabhimani

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഐബി ഉദ്യോഗസ്ഥ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

emigration
വെബ് ഡെസ്ക്

Published on Mar 24, 2025, 04:12 PM | 1 min read

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്റെ മകൾ മേഘ മധു ആണ് മരിച്ചത്. 24 വയസ് ആയിരുന്നു. തിരുവനന്തപുരം ചാക്ക റെയില്‍വേ ട്രാക്കില്‍ ആണ് രാവിലെ മേഘയുടെ മൃതദേഹം കണ്ടെത്തിയിത്.


ഒരു വർഷം മുമ്പാണ് ഇമിഗ്രേഷന്‍ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. മരണകാരണം വ്യക്തമല്ല.


പേട്ട പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home