print edition ഹൈഡ്രജന്‍ ഇന്ധനമാക്കിയ ആദ്യ ജലയാനം സര്‍വീസ് തുടങ്ങി ; നിര്‍മിച്ചത് കൊച്ചിന്‍ ഷിപ്പ്‌യാർഡില്‍

വാരാണസി
തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ഇന്ധന ജലയാനം വാരാണസിയില്‍ ഫ്ലാഗ്ഓഫ് ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ആണ് യാനം പൂർണമായും രൂപകൽപ്പനചെയ്ത് നിർമിച്ചത്. സമുദ്രയാന മേഖലയില്‍ പരിസ്ഥിതി സൗഹൃദമായ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഹൈഡ്രജൻ ജലയാനം നിര്‍മിച്ചത്.
24 മീറ്റര്‍ നീളമുള്ള യാനത്തില്‍ അമ്പത് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. എസി ക്യബിനുകളുമുണ്ട്. ഹൈഡ്രജന്‍ സെല്ലുകളാണ് യാനത്തില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പുകയോ ശബ്ദമോ ഇല്ല. വാരാണസിയില്‍ നടന്ന ചടങ്ങിൽ യാനത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്ക് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ തുടക്കംകുറിച്ചു.










0 comments